കൊല്ലം: നഗരത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായ തോപ്പിൽകടവ് താഴേതിൽ ടി.എം. ജയരാജ് (86) നിര്യാതനായി. ബുധനാഴ്ച വെളുപ്പിന് സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 4.40ന് കടപ്പാക്കട ധന്യ തിയേറ്ററിന് സമീപമുള്ള സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: സൗമിനി. മക്കൾ: രത്ന എലിസബത്ത് (സെന്റ് തോമസ് സ്കൂൾ, തിരുവനന്തപുരം), അഡ്വ. മാത്യു ടി. ജയരാജ്. മരുമകൻ: ജിജു തോമസ് മാത്യു.
1957ൽ സി.പി.ഐയുടെ ടൗൺ സെക്രട്ടറിയായിരുന്നു. 63ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പാലസ് വാർഡിൽ നിന്ന് വിജയിച്ചു. മുനിസിപ്പൽ പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്നു. മത്സ്യതൊഴിലാളി രംഗത്ത് സജീവമായിരുന്ന അദ്ദേഹം എ.ഐ.ടി.യു.സിയുടെ പ്രധാന പ്രവർത്തകൻകൂടിയായിരുന്നു. തങ്കശേരി ബ്രേക്ക് വാട്ടർ ആക്ഷൻ കൗൺസിലിന്റെ ഭാരവാഹിയും തുടർന്ന് തങ്കശേരി ഫിഷിംഗ് ഹാർബർ ഇംപ്ലിമെന്റേഷൻ കൗൺസിൽ പ്രസിഡന്റായും പ്രവർത്തിച്ചു. കൊല്ലം വികസന അതോറിട്ടി എക്സിക്യൂട്ടീവ് അംഗമായിരുന്നു. ഇസ്കസ്, ഐപ്സോ തുടങ്ങിയ സാമൂഹ്യസംഘടനകളുടെ പ്രധാന പ്രവർത്തകൻകൂടിയായിരുന്നു.