photo
എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന് വിദ്യാർത്ഥികളും യുവാക്കളും വോട്ട് അഭ്യർത്ഥിക്കുന്നു.

കരുനാഗപ്പള്ളി : ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എം. ആരിഫിനായി വിദ്യാർത്ഥി യുവജന സ്ക്വോഡ് പ്രവർത്തനം ആരംഭിച്ചു. കരുനാഗപ്പള്ളിയിലെ പി.എസ്.സി കോച്ചിംഗ് സെന്ററുകൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പ്രൈവറ്റ്-ട്രാൻസ്‌പോർട്ട് ബസ് സ്റ്റാന്റുകൾ തുടങ്ങിയ സ്ഥലങ്ങളിലെ ഇടത് വിദ്യാർത്ഥി യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് ആരിഫിനായി വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പ്രവർത്തനം സംഘടിപ്പിച്ചത്. പ്രതിവർഷം രണ്ട് കോടി തൊഴിലവസരം യുവാക്കൾക്കായി ഒരുക്കുമെന്ന് പറഞ്ഞ കേന്ദ്ര സർക്കാർ യുവാക്കളെ വഞ്ചിച്ചതിനെ കുറിച്ചും, ഇടതുപക്ഷം ജയിക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റിയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിച്ചു. പര്യടനത്തിന് ടി.ആർ. ശ്രീനാഥ്‌, യു. കണ്ണൻ, ബി.കെ. ഹാഷിം, പി.എസ്. വിഷ്ണു, എസ്. സന്ദീപ് ലാൽ, ആതിര മുരളി, ജ്യോതിശ്രീ, ആര്യ ചന്ദ്രൻ, അനന്തു പി.എസ്, ആർ. കരൺ രാജ്, അമൽ സുരേഷ്, അപൂർവ, വിഷ്ണു പ്രിയ, നിധിൻ ഓച്ചിറ, വിഘ്‌നേശ്, അച്ചു അജികുമാർ, ശിഹാൻ ബഷി, ഹരി കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.