prem
യ.ഡി.എഫ് സ്ഥാനാർത്ഥി എൻ. കെ. പ്രേമചന്ദ്രന്റെ ചാത്തന്നൂർ മണ്ഡലത്തിലെ പര്യടനം ആദിച്ചനല്ലൂരിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു. പ്രേമചന്ദ്രൻ സമീപം

കൊല്ലം: മോദിയുടെ വർഗീയ രാഷ്ട്രീയം ഇത്തവണത്തെ തിര‌ഞ്ഞെടുപ്പിൽ വിലപ്പോകില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ ചാത്തന്നൂർ നിയോജകമണ്ഡലം സ്വീകരണ പര്യടനം ആദിച്ചനല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.

രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിലൂടെ കേരളത്തിലെ ഇരുപത് സീറ്റും യു.ഡി.എഫ് നേടും. 60 ലക്ഷത്തോളം വരുന്ന ഇ.പി.എഫ് പെൻഷൻകാർ അനുഭവിച്ച നീതി നിഷേധം ഇന്ത്യൻ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് അവർക്ക് നീതി ലഭ്യമാക്കിയത് എൻ.കെ. പ്രേമചന്ദ്രനാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
ഡി.സി.സി ജനറൽ സെക്രട്ടറി എസ്. ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ എ. ഷാനവാസ്ഖാൻ, എസ്. രാജേന്ദ്രപ്രസാദ്, പരവൂർ എസ്. രമണൻ, സുൽഫിക്കർ, ശ്യാംമോഹൻ, എം. സുന്ദരേശൻപിള്ള, നെടുങ്ങോലം രഘു, ചാത്തന്നൂർ മുരളി, ശ്രീലാൽ ചിറയത്ത്, സജിസാമുവൽ, പ്ലാക്കാട് ടിങ്കു, എൻ. ജയചന്ദ്രൻ, എസ്. സുധീശൻ, സിസിലി സ്റ്റീഫൻ, എൻ. ഉണ്ണികൃഷ്ണൻ, സുഭാഷ് പുളിക്കൽ, വി. വിജയമോഹൻ, ഗീതാ ജോർജ്ജ്, മൈലക്കാട് സുനിൽ, റഹീം ചാത്തന്നൂർ, ജോൺ എബ്രഹാം, നടയ്ക്കൽ ശശി തുടങ്ങിയവർ സംസാരിച്ചു. ആദിച്ചനല്ലൂരിൽ നിന്ന് ആരംഭിച്ച സ്വീകരണം പൂയപ്പള്ളി, കല്ലുവാതുക്കൽ, ചിറക്കര പഞ്ചായത്തുകളിൽ പര്യടനം നടത്തി.