photo
പ്രതിഷേതധർണ സി. പി. ഐ. എം. ഏരിയ കമ്മിറ്റിയംഗം എൻ. വിജയൻ ഉദ്ഘാടനം ചെയ്യുന്നു. രാധാമണി, റോബിൻസ് എന്നിവർ സമീപം.

കുണ്ടറ: ശമ്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി.എസ് വർക്കേഴ്സ് യൂണിയൻ കിഴക്കേകല്ലട വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേകല്ലട പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കിഴക്കേകല്ലട മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം പോസ്റ്റോഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സി.പി.എം ഏരിയാ കമ്മിറ്റിയംഗം എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കുണ്ടറ ഏരിയാ കമ്മിറ്റിയംഗം രാധാമണി അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് കമ്മിറ്റി അംഗം റോബിൻസ്, സെക്രട്ടറി ബി. ഷൈലജ, ഏരിയാകമ്മിറ്റി അംഗം ജഗദമ്മ എന്നിവർ സംസാരിച്ചു.