al
യു.ഡി.എഫ് പവിത്രേശ്വരം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: പ്രളയം സംസ്ഥാന സർക്കാർ ക്ഷണിച്ചുവരുത്തിയ ദുരന്തമാണെന്നത് ശരിവയ്ക്കുന്നതാണ് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറിയുടെ റിപ്പോർട്ടെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരൻ പറഞ്ഞു. പവിത്രേശ്വരം മണ്ഡലം കമ്മിറ്റി നടത്തിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനായിരക്കണക്കിന് ആളുകളെ കണ്ണീർക്കടലിലാക്കുംവിധം ഡാമുകൾ തുറന്നുവിടാൻ നിർദ്ദേശം നൽകിയ മന്ത്രി എം.എം. മണി രാജിവയ്ക്കണം. ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പവിത്രേശ്വരം അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം എം.വി. ശശികുമാരൻ നായർ, ഉല്ലാസ് കോവൂർ, ഉഷാലയം ശിവരാജൻ, കെ. കൃഷ്ണൻകുട്ടിനായർ, ഗോകുലം അനിൽ, തോമസ് വർഗീസ്, കെ. സുകുമാരപിള്ള, അഭിലാഷ് കൂരോംവിള, ജി.എസ്. മോഹനചന്ദ്രൻ, കെ. മധുലാൽ, പാലം ബിജു, വിമൽ ചെറുപൊയ്ക തുടങ്ങിയവർ പ്രസംഗിച്ചു.