sea-hut

കാട്ടിൽ വീടുള്ളവരെ നമുക്കറിയാം. എന്നാൽ കടലിൽ വീടുണ്ടാക്കി താമസിക്കുന്നവരെ കണ്ടിട്ടുണ്ടോ? മലേഷ്യയിലേക്ക് വരൂ.. കടലിനെ സ്‌നേഹിച്ച് ജീവിക്കുന്ന കടലിന്റെ മക്കൾ. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ വിദ്യാഭ്യാസമോ അക്ഷര അറിവോ ഒന്നുമില്ലാതെ എത്ര കാലമായി ഭൂമിയിൽ ജനിച്ചിട്ട് എന്ന ഒരു നിശ്ചയം പോലുമില്ലാതെ ജീവിക്കുന്നവരാണ് ഈ ജനത. മലേഷ്യയിലെ ഈ ദ്വീപിൽ മനോഹരമായ തീരങ്ങൾ കാണാൻ സാധിക്കും. മലേഷ്യയിലെ കോലാലംപൂരിൽ നിന്നും മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ ടവാവ് എന്ന ഈ സ്ഥലത്ത് എത്താം. അവിടെ സെംപോർണ എന്ന തുറമുഖത്തെത്തിയതിനു ശേഷമാണ് ഈ ജനതയെ കാണാൻ സാധിക്കുന്നത്. ഈ കരയിൽ എത്തി കഴിഞ്ഞ് മറുകരയിലേക്ക് പോകുമ്പോൾ ഇവരെ കാണാം. എന്നാൽ ഇവിടെ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടു പോകുന്നതിനും അപകടപ്പെടുത്തുന്നതിനും സാദ്ധ്യതയുമുണ്ട്. തീരങ്ങളിൽ നിന്നും തീരങ്ങളിലേക്കു യാത്ര ചെയ്യാൻ വളരെയധികം പ്രയാസവുമാണ്. മത്സ്യബന്ധനം അല്ലാതെ വേറെ ഒരു തൊഴിലും അറിയാതെ ഈ ജനത കടലിൽ തന്നെ ജീവിക്കുന്നതിനാൽ ഇവരെ കടലിലെ നാടോടികൾ എന്നാണ് വിളിക്കാറ്. എന്നാൽ, ഈ നാട്ടിലേക്ക് വിനോദ സഞ്ചാരികൾ കുറച്ചേ എത്താറുള്ളൂ. സുരക്ഷാ ഭീഷണിയും എത്തിചേരുന്നതിനുള്ള ബുദ്ധിമുട്ടുമാണ് പ്രധാന കാരണം.