കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന് വോട്ട് അഭ്യർത്ഥിച്ച് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ കരുനാഗപ്പള്ളി ടൗണിലെ കടകമ്പോളങ്ങളിൽ പര്യടനം നടത്തി. കേരളത്തിലെ സ്കൂളുകൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തിയ എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ എ.എം. ആരിഫിനെ വിജയിപ്പിക്കണമെന്ന് വിദ്യാർത്ഥികൾ വോട്ടർമാരോട് ആവശ്യപ്പെട്ടു. ആലപ്പുഴയുടെ വികസനം ആരിഫിലൂടെ എന്നോഴുതിയ പ്ലക്കാർഡുകളുമായാണ് പര്യടനം നടത്തിയത്. വരും ദിവസങ്ങളിൽ ബൂത്തുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ പ്രത്യേക സ്ക്വാഡുകൾ ഭവന സന്ദർശനം നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.