sn-school-
പുതിയതായി ചാർജെടുത്ത പ്രൻസിപ്പാൾ കെ.ഹരിയുടെ സ്വികരണ ചടങ്ങിൽ ചെയർമാൻ ഡോ കെ.ജ്യോതി സംസാരിക്കുന്നു. സെക്രട്ടറി മുരളീധരൻ,അക്കാദമിക് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.മുരളീധരൻ,ഷിനുദാസ് ,ഹരിദേവ്,ശശിധരൻ എന്നിവർ സമീപം

പരവൂർ: നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ മുൻ പ്രിൻസിപ്പലായിരുന്ന കെ.ഹരി 2019 -20 അദ്ധ്യയന വർഷം മുതൽ വീണ്ടും പ്രൻസിപ്പലായി ചാർജെടുത്തു. മാനേജ്‌മെന്റ് പ്രതിനിധികൾ , അദ്ധ്യാപകർ ,അനദ്ധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചെയർമാൻ ഡോ. കെ. ജ്യോതി ബൊക്കെ നൽകി പുതിയ പ്രിൻസിപ്പലിനെ സ്വീകരിച്ചു. തുടർന്ന് ചെയർമാൻ ഡോ. കെ. ജ്യോതിയുടെ അദ്ധ്യക്ഷതയിൽ നടന്ന
ചടങ്ങിൽ സെക്രട്ടറി മുരളീധരൻ, പ്രിൻസിപ്പൽ കെ. ഹരി, അക്കാഡമിക് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. മുരളീധരൻ , ഷിനുദാസ് , ഹരിദേവ്, ശശിധരൻ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ എസ്.എസ്. ബിന്ദു സ്വാഗതവും സന്ധ്യാ സത്യദേവൻ നന്ദിയും പറഞ്ഞു.