കൊല്ലം : കൊല്ലം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി സാബുവിന് തങ്കശ്ശേരി , വാടി , മുതാക്കര, പോർട്ട് കൊല്ലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രവർത്തകർ സ്വീകരണം നൽകി. രാവിലെ 8ന് രാമൻകുളങ്ങരയിൽ നിന്ന് ഉദ്ഘാടന സമ്മേളനത്തോടെയാണ് സ്വീകരണ പര്യടനം ആരംഭിച്ചത്. മുളങ്കാടകം ഏരിയയിലെ വിവിധ മേഖലകളിൽ ബൂത്തുകമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തുടർന്ന് കച്ചേരി, ആശ്രാമം, മങ്ങാട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി , ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് , ദേശിയ സമിതിയംഗം കെ. ശിവദാസൻ , ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എൻ. ചന്ദ്രമോഹൻ , ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സോമരാജൻ, കേരളാ കോൺഗ്രസ് സംസ്ഥാന സമിതിയംഗം കല്ലട ദാസ്, ഓലയിൽ ബാബു , ജി. ഹരി , നെടുമ്പന ഓമനക്കുട്ടൻ , വെള്ളിമൺ ദിലീപ് , ശശികല റാവു, ശൈലേന്ദ്ര ബാബു , മന്ദിരം ശ്രീനാഥ്, ദേവദാസ് , കൗൺസിലർമാരായ തൂവനാട്ട് സുരേഷ് കുമാർ, ഷൈലജ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.