കൊട്ടിയം: യു.ഡി.എഫ് കൊട്ടിയം വെസ്റ്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമയനല്ലൂർ റാഫി അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാനവാസ്ഖാൻ, എസ്. വിപിനചന്ദ്രൻ, സുധീർ കിടങ്ങിൽ, കെ. ബിഷഹാൽ, അനീഷ സലീം, എം. നാസർ, രാജൻ തട്ടാമല, ജി. വേണു, കൊട്ടിയം ഫസലുദ്ദീൻ, ഹലീൽ, കൊട്ടിയം വിൽസൺ, പറക്കുളം സലാം, സജീബ് ഖാൻ, കണ്ണൻ ആർ.എസ്, അൻവർ കൊട്ടിയം, വിപിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.