elephant

പുനലൂർ: ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ചിയിലെ സ്വർണ്ണഗിരിക്ക് സമീപത്തെ കുളിർ കാട് വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് വനത്തിൽ തേൻ ശേഖരിക്കാൻ എത്തിയ ആദിവാസികളാണ് ചരിഞ്ഞ പിടിയാനയുടെ ശരീരം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന്

റേഞ്ചോഫീസർ സതീശന്റെ നേതൃത്വത്തിലുള്ള വനപാലകർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അറുപത് വയസോളം പ്രായമുള്ള പിടിയാന എരണ്ടക്കെട്ട് ബാധിച്ചാണ് ചരിഞ്ഞതെന്ന് അധികൃതർ പറഞ്ഞു.

മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ആനയെ ദഹിപ്പിക്കും.