ചവറ: പന്മന മനയിൽ ഗവ.എച്ച്.എസ്.എസ് ഹെഡ് മാസ്റ്റർ ആയിരുന്ന പുതുക്കാട് ആനത്താഴത്ത് പുത്തൻ വീട്ടിൽ ഫ്രാൻസിസ് മോറിസിന്റെ ഭാര്യ തങ്കം ടീച്ചർ ( 75, റിട്ട. അദ്ധ്യാപിക ഗവ.ഗേൾസ് എച്ച്.എസ്.എസ് ചവറ ) നിര്യാതയായി. സംസ്‌കാരം നാളെ ( ഞായറാഴ്ച) വൈകിട്ട് 4 മണിക്ക് പുതുക്കാട്ട് തലമുകിൽ സെന്റ് അഗസ്റ്റീൻസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: സന്തോഷ് ആന്റണി (ഒറാക്കിൽ), ഡോ.സിബി മനോജ് ( പൊലീസ് ട്രെയിനിംഗ് കോളേജ് കണ്ണൂർ ), ഉഷസ് ജെറോം ( എച്ച്.പി. ലിമിറ്റഡ് ). മരുമക്കൾ : ഹെയ്‌സിൽ സന്തോഷ്, മനോജ് വാൾട്ടർ , റീബാ ഉഷസ്.
നെയ്യാറ്റിൻകര കമുകിൽകോട് ആനന്ദ ഭവനിൽ പരേതരായ ജെ. പൊന്നൂസിന്റെയും കുഞ്ഞമ്മയുടെയും മകളാണ് തങ്കം ടീച്ചർ. പരേതനായ പ്രൊഫ.കെ.പി.സുശീലൻ മൂത്ത സഹോദരനാണ്.