nda
എൻ.ഡി.എ കരവാളൂർ പഞ്ചായത്ത് തല കൺവൻഷൻ ബി.ജെ.പി ജില്ലാ സെക്രട്ടറി ആയൂർ മുരളി ഉദ്ഘാടനം ചെയ്യുന്നു. ബി.ഡി.ജെ.എസ് പുനലൂർ നിയോജകമണ്ഡലം പ്രസിഡൻറും, യൂത്ത് മൂവ്മെൻറ് ജില്ലാ കൺവീനറുമായ ഏരൂർ സുനിൽ, മഹിളാ സേന ജില്ലാ വൈസ് പ്രസിഡൻറ് ഷീജാരംഗനാഥ തുടങ്ങിയവർ സമീപം.

പുനലൂർ: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി. സാബുവിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിപുലമാക്കാൻ കരവാളൂരിൽ നടന്ന പഞ്ചായത്ത് തല കൺവെൻഷനിൽ തീരുമാനിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ആയൂർ മുരളി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് കരവാളൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മാത്ര സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനറും ബി.ഡി.ജെ.എസ് പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റുമായ ഏരൂർ സുനിൽ മുഖ്യ പ്രഭാഷണം നടത്തി. മഹിളാസേന ജില്ലാ വൈസ് പ്രസിഡന്റ് ഷീജാ രംഗനാഥൻ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനിൽ, സെക്രട്ടറി ജയൻ തുടങ്ങിയവർ സംസാരിച്ചു.