photo
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചൽ യൂണിറ്റ് വാർഷിക സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ മുഖ്യപ്രഭാഷണം നടത്തുന്നു.

അഞ്ചൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചൽ യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എസ്. കബീർ, ഡോ. കെ. രാമഭദ്രൻ, നേതാജി ബി. രാജേന്ദ്രൻ, എസ്. നൗഷറുദ്ദീൻ, തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി എസ്. ദേവരാജൻ (പ്രസിഡന്റ്), വി.എം. തോമസ് ശംകരത്തിൽ (ജനറൽ സെക്രട്ടറി) പി. പ്രതാപൻ (വർക്കിംഗ് പ്രസിഡന്റ്) എസ്. ഫസലുദ്ദീൻ അൽ-അമാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. അഖിൽ രാധാകൃഷ്ണൻ സ്വാഗതവും പി. പ്രതാപൻ നന്ദിയും പറ‌ഞ്ഞു.