divakaranpilla-74

കരുനാഗപ്പള്ളി: കക്കവാരുന്നതിനിടെ തൊഴിലാളി കായലിൽ മുങ്ങിമരിച്ചു. ആദിനാട് തെക്ക് ചാലാശ്ശേരിൽ ദിവാകരൻപിള്ളയാണ് (74) മരിച്ചത്. ഇന്നലെ രാവിലെ 7ന് തുറയിൽക്കടവിന് സമീപം ടി.എസ് കനാലിലായിരുന്നു അപകടം. ഡ്രഡ്ജിംഗ് നടത്തിയ കുഴിയിൽ അകപ്പെട്ടതാണ് അപകടകാരണം. കണ്ടുനിന്ന നാട്ടുകാരും വള്ളക്കാരും തെരച്ചിൽ നടത്തി ദിവാകരൻപിള്ളയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: നിർമ്മല. മക്കൾ: ദിനേശ്, ദീപ. മരുമക്കൾ: ജയലക്ഷ്മി, മഹാദേവൻ. സഞ്ചയനം 11ന് രാവിലെ 8ന്.