കൊല്ലം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വില്ലേജ് ഓഫീസ് ജീവനക്കാരന് സൂര്യാഘാതമേറ്റു. കൊട്ടാരക്കര കോട്ടാത്തല പടിഞ്ഞാറ് കാവനാട്ട് കിഴക്കതിൽ ആർ. ദിനേഷ് കുമാറിനാണ് (44) പാെള്ളലേറ്റത്. ശരീരത്തിന്റെ പിൻഭാഗത്ത് തോളിനോട് ചേർന്നാണ് പൊള്ളിയടർന്നത്. ദിനേഷ് കുമാറിനെ അടൂർ കൈതപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. അടൂർ ഏഴംകുളം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ദിനേഷ് കുമാറിന് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബൂത്ത് ക്രമീകരണ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് സൂര്യതാപമേറ്റത്.