photo
മാമ്പഴക്കാലം അവധിക്കാല ക്യാമ്പിന്റെ സമാപനം യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : അവധിക്കാലത്ത് കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പ് സായി ടവറിൽ സമാപിച്ചു. വ്യക്തിത്വ വികസനം, നേതൃ പഠനം, ശാസ്ത്ര -ഗണിത പഠന ക്ലാസുകൾ, പ്രസംഗ പരിശീലനം, നാടൻ കലാപഠനം, നാടകക്കളരി, നാട്ടുകൂട്ടം, വിശിഷ്ടാതിഥികളുമായി സംവാദം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. സമാപനസമ്മേളനം കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഡോ. സുമൻജിത്ത് മിഷ ഉദ്‌ഘാടനം ചെയ്തു. ജനറൽ കൺവീനർ ബെറ്റ്‌സൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അക്കാഡമിക് വിഭാഗം ഡയറക്‌ടർ ഡോ. സുജിത് എഡ്വിൻ പെരേര സമാപന സന്ദേശം നൽകി. നാസ സന്ദർശിക്കാൻ അവസരം ലഭിച്ച ക്യാമ്പ് അംഗം അമാനുൽ ഇമ്രാൻ, ജീവകാരുണ്യ പ്രവർത്തകൻ സിദ്ദിഖ് മംഗലശ്ശേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശിശു സംരക്ഷണ ഓഫീസർ എസ്. ദീപക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ. കൃഷ്ണകുമാർ, മുഹമ്മദ് സലിംഖാൻ, സനീഷ് സച്ചു, സാദിഖ് കൊട്ടുകാട്, ശ്യാംലാൽ പട്ടാഴി, ഹെലന അഹമ്മദ് എന്നിവർ സംസാരിച്ചു.