കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് സ്വീകരണ പരിപാടി ഓച്ചിറയിൽ നിന്നും ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബി.ഡി.ജെ.എസ് ജില്ലാ ചെയർമാൻ എ. സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ നേതാക്കളായ കെ. സുശീലൻ, ലതാ മോഹൻ, എസ്. കൃഷ്ണൻ, ലാൽജി, കവിത ജയഘോഷ്, സുരേഷ് കുമാർ, സ്കന്ദകുമാർ, ഷൈൻ തുടങ്ങിയവർ പ്രസംഗിച്ചു.