പത്തനാപുരം: പൊലീസിന്റെ ഇരുചക്രവാഹനമിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. പത്തനാപുരം പൊലീസ് സ്റ്റേഷന് സമീപമുള്ള ജവഹർ കോളനിയിലെ താമസക്കാരി കാർത്ത്യായനിയാണ് (73) മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 4.30ഓടെ പത്തനാപുരം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശത്തായിരുന്നു അപകടം.
റോഡ് മുറിച്ച് കടക്കവെ പത്തനാപുരം സ്റ്റേഷനിലെ പൊലീസുകാരൻ ഓടിച്ചിരുന്ന ബൈക്ക് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്യായനിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. മകൻ: ഉല്ലാസ്