കൊല്ലം: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പ്രതിലോമ നിർദ്ദേശങ്ങൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ.പി.എസ്.ടി.എ) ചിന്നക്കടയിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് നിസാം ചിതറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.ഒ. പാപ്പച്ചൻ, ജില്ലാ പ്രസിഡന്റ് വി.എൻ. പ്രേംനാഥ്, വൈ. നാസറുദ്ദീൻ, പി.എ. സജിമോൻ, പി. സുരേന്ദ്രനാഥ്, പരവൂർ സജീബ്, ജെ. സുരേഷ്, എസ്. ശ്രീഹരി, ഇട്ടി ജോർജ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി. സാജൻ, ബിനോയ് ആർ. കല്പകം, എ. ആൻഡേഴ്സൺ, എ. സുനിൽകുമാർ, ബി.എസ്. ശാന്തകുമാർ, പി.എസ്. മനോജ്, വി. പ്രശാന്ത്, ടി. നിധീഷ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.