photo
ജലാശയ ദുരന്തങ്ങൾക്കെതിരെ ഫയർഫോഴ്സ് അധികൃതർ സ്ഥാപിച്ച ബോധവൽക്കരണ ബോർഡ്.

കരുനാഗപ്പള്ളി: ജലാശയ ദുരന്തങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശങ്ങളുമായി കരുനാഗപ്പള്ളി ഫയർഫോഴ്സ്. സുരക്ഷാ മുൻകരുതലുകൾ രേഖപ്പെടുത്തിയ ബോർഡുകൾ കടവുകൾ, പുഴയോരങ്ങൾ, കുളങ്ങൾ എന്നിവയുടെ സമീപത്തായി സ്ഥാപിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി ഫയർ സ്റ്റേഷന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചത്. ജലാശയ ദുരന്തങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടിയുമായി ഫയർഫോഴ്സ് രംഗത്തെത്തിയത്. വേനൽ അവധി ആരംഭിച്ചതോടെ കുട്ടികൾ ഒറ്റയ്ക്കും കൂട്ടമായും ജലാശയങ്ങളിൽ കുളിക്കാനും നീന്തൽ പഠിക്കുന്നതിനും എത്താറുണ്ട്. ഇത് പലപ്പോഴും അപകടങ്ങളുണ്ടാവാൻ കാരണമാവുന്നുണ്ട്. ഇക്കാര്യത്തിൽ രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.