kodikkunnil
കൊടിക്കുന്നിൽ സുരേഷിന് കുന്നത്തൂരിൽ നൽകിയ സ്വീകരണം

കൊല്ലം: കൊടിക്കുന്നിൽ സുരേഷിന്റെ കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ഒന്നാംഘട്ട സ്വീകരണ പരിപാടികൾ ശൂരനാട് തെക്കേമുറി ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലത്തിലെ ശൂരനാട്, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി പടിഞ്ഞാറ്, വെസ്റ്റ് കല്ലട, മൺറോത്തുരുത്ത് എന്നിവിടങ്ങളിൽ നൂറ് കണക്കിന് പേർ സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. എം.വി. ശശികുമാരൻ നായർ, കെ. കൃഷ്ണൻകുട്ടി നായർ, തുണ്ടിൽ നൗഷാദ്, സുകുമാരപിള്ള, ഗോകുലം അനിൽ, തോപ്പിൽ ജമാലുദ്ദീൻ, ഇടവനശ്ശേരി സുരേന്ദ്രൻ, ഉഷാലയം ശിവരാജൻ, കല്ലട ഫ്രാൻസിസ്, പ്രകാശ് മൈനാഗപ്പള്ളി തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.