കൊട്ടാരക്കര: ശാന്തിഗിരി ആശ്രമം വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര ബ്രാഞ്ചിൽ സ്ത്രീകളുടെ സംഘടനയായ മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ വേനൽക്കാല രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടന്നു. യോഗത്തിൽ ജനനി തേജസി ജ്ഞാനതപസ്വിനി അദ്ധ്യക്ഷത വഹിച്ചു. ഡോ. ശ്രീകുമാരി സെൻ, ശാന്തിഗിരി ഹെൽത്ത് കെയർ മാർക്കറ്റിംഗ് ഡിവിഷൻ അഡിഷണൽ മെഡിക്കൽ ഓഫീസർ ഡോ. തൃഷ്ണനാഥ് എന്നിവർ ക്ലാസെടുത്തു. ദുർഗാലക്ഷ്മി സ്വാഗതവും ലൈല നന്ദിയും പറഞ്ഞു.