shanimol
ഷാനിമോൾ ഉസ്മാന് കരുനാഗപ്പള്ളി മണ്ഡലത്തിലെ കല്ലേലിഭാഗത്ത് നൽകിയ സ്വീകരണം

തൊടിയൂർ: ആലപ്പുഴ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിലെ സ്വീകരണ പരിപാടി തൊടിയൂർ പഞ്ചായത്തിലെ കല്ലേലിഭാഗം മാമിമുക്കിനു സമീപം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. കെ. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ്, എൽ.കെ. ശ്രീദേവി, തൊടിയൂർ രാമചന്ദ്രൻ , ടി. തങ്കച്ചൻ, സി.ആർ. മഹേഷ്, ചിറ്റുമൂല നാസർ, എൻ. അജയകുമാർ, എം.എസ്. ഷൗക്കത്ത്, തൊടിയൂർ താഹ ,നീലികുളം സദാനന്ദൻ എന്നിവർ സംസാരിച്ചു. ഷാനിമോൾ ഉസ്മാൻ
മറുപടി പ്രസംഗം നടത്തി. തൊടിയൂർ പഞ്ചായത്തിലെ സ്വീകരണത്തിനു ശേഷം ആദിനാട്, ഓച്ചിറ, ക്ലാപ്പന എന്നിവിടങ്ങളിൽ സ്വീകരണം നൽകി.