mu
കെ.എൻ. ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാ‌ർത്ഥം പനച്ചവിളയിൽ നടന്ന പൊതുസമ്മേളനം എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. എസ്. ജയമോഹൻ, അഡ്വ. ആർ. സജിലാൽ, കെ. ബാബുപണിക്കർ, ഡി. വിശ്വസേനൻ തുടങ്ങിയവർ സമീപം

അഞ്ചൽ: സംസ്ഥാന സർക്കാർ കേരളത്തിൽ നടപ്പാക്കിയ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് എം. മുകേഷ് എം.എൽ.എ. അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടമുളയ്ക്കൽ പനച്ചവിളയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മുകേഷ്. അധികാരത്തിനുവേണ്ടി ഒരു രാത്രികൊണ്ട് മലക്കം മറിഞ്ഞ എൻ.കെ. പ്രേമചന്ദ്രൻ കടുത്ത വഞ്ചനയാണ് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

കെ.സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.സി. ജോസ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കർ, ഡി. വിശ്വസേനൻ, ജി.എസ്. അജയകുമാർ, ജെ. മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു.