കൊട്ടിയം: ജനശ്രീ സുസ്ഥിര വികസന മിഷൻ ഇരവിപുരം ബ്ലോക്ക് യൂണിയൻ പ്രവർത്തക കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതി ഇന്ത്യയിലെ സാധാരണക്കാർക്ക് നീതി ഉറപ്പാക്കുന്നതാണെന്ന് ഷാനവാസ് ഖാൻ പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രന്റെ വിജയത്തിനായി പ്രവർത്തിക്കാൻ കൺവെൻഷനിൽ തീരുമാനമായി.
ജൈവകൃഷി, ജൈവ പദ്ധതി എന്നീ വിഷയങ്ങലിൽ കൊല്ലം പണിക്കർ ക്ലാസെടുത്തു. ചടങ്ങിൽ രാജൻ തട്ടാമല അദ്ധ്യക്ഷത വഹിച്ചു. ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ എം. ഭാസ്കരൻ, പ്രൊഫ. ഇ. മേരിദാസൻ, മിൽട്ടൺ, ആനന്ദ് ബ്രഹ്മാനന്ദ്, പിണയ്ക്കൽ സക്കീർ ഹുസൈൻ, പി. ശശീധരൻ പിള്ള, കെ. ചന്ദ്രൻപിള്ള, ഡി. സുരേഷ്, പന്ത്രണ്ട്മുറി നാസർ, ബി.ജി. പിള്ള, ആർ. സുമിത്ര, മാത്തുഷാബീവി, ആർ. ശശിധരൻ നായർ, സിന്ധു, കെ. ആനന്ദൻ, ജലജകുമാരി എന്നിവർ സംസാരിച്ചു.