പത്തനാപുരം: ഇരുചക്രവാഹനം മറിഞ്ഞ് കടയ്ക്കാമൺ ഗീതാവിലാസത്തിൽ ബാബു (50) മരിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് കുന്നിക്കോട് പച്ചില വളവിൽ ബാബു ഓടിച്ചിരുന്ന ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാർ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കയിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്ക് വരികയായിരുന്നു. കൊല്ലത്ത് സ്വകാര്യ ഇൻഷ്വറൻസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബാബു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.ഭാര്യ: ഗീത. മക്കൾ: സൗമ്യ, സ്‌നേഹ. മരുമക്കൾ: വിഷ്ണു, ഷിജു.