photo
ഗാന്ധിഭവന്റെ കീഴിൽ പുത്തൂരിൽ പ്രവർത്തിക്കുന്ന ഡോ.എ.പി.ജെ അബ്ദുൽകലാം അക്കാഡമി ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്കാരം കേരളകൗമുദി ലേഖകൻ കോട്ടാത്തല ശ്രീകുമാറിന് ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ സമ്മാനിക്കുന്നു. പ്രൊഫ.ജോൺ കുരാക്കാർ, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, സി.ശിശുപാലൻ, ബാവ, പ്രഭുപ്രകാശ് എന്നിവർ സമീപം.

കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ പുത്തൂരിൽ പ്രവർത്തിക്കുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം അക്കാഡമിയിൽ കൗമാരപ്രായക്കാർക്കായി സംഘടിപ്പിച്ച സപ്തദിന ശില്പശാലയ്ക്ക് സമാപനമായി. സമാപന സമ്മേളനം വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജോൺ കുരാക്കാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പ്രതിഭാ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കോട്ടാത്തല ശ്രീകുമാർ (മാദ്ധ്യമ പ്രവർത്തനം), കെ.പി.എ.സി ലീലാകൃഷ്ണൻ(അഭിനയം), പ്രഭു പ്രകാശ് (കഥകളി) എന്നിവർക്കാണ് പ്രതിഭാ പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. അക്കാഡമി എക്‌സി. ഡയറക്ടർ സി. ശിശുപാലൻ, ഡോ.കെ.വി. തോമസ് കുട്ടി, ബാവ, പുത്തൂർ വിജയൻ എന്നിവർ സംസാരിച്ചു.