photo
എൽ.ഡി.എഫ് കരുനാഗപ്പള്ളി ടൗൺ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച മഹിളാ കൺവെൻഷൻ നഗരസഭാ ചെയർപേഴ്സൺ എം.ശോഭന ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിനെ വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ

എൽ.ഡി.എഫ് കരുനാഗപ്പള്ളി ടൗൺ മേഖലാ മഹിളാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ഭവന സന്ദർശനങ്ങളും കോർണർ യോഗങ്ങളും നടത്തും.

ഇന്ന് രാവിലെ 10ന് കുറ്റിപ്പുറം ജംഗ്ഷനിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പങ്കെക്കുന്ന യോഗത്തിൽ കരുനാഗപ്പള്ളി ടൗൺ മേഖലയിൽ നിന്നും 150 വനിതാ പ്രവർത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസുമതി രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ നഗരസഭാ ചെയർപേഴ്സൺ എം. ശോഭന ഉദ്ഘാടനം ചെയ്തു. സുകുമാരി, ബി. സജീവൻ, ബി. ശ്രീകുമാർ, കൊച്ചു തോണ്ടലിൽ രാജു, പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.