vimal-14
വിമൽ

കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. കൊട്ടാരക്കര സദാനന്ദപുരം ഇരുപ്പോള വീട്ടിൽ വിനോദിന്റെ മകൻ വി.വിമലാണ് (14) മരിച്ചത്. വാളകം ആർ.വി.എച്ച്.എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയായിരുന്ന വിമലിന് പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. രണ്ട് പരീക്ഷകൾ എഴുതാൻ കഴിഞ്ഞിരുന്നില്ല.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാതാവ്: മഞ്ചു. സഹോദരൻ: അമൽ.