photo
ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിലെ ഇടതുപക്ഷ തൊഴിലാളി യൂണിയനുകളുടെ സംയുക്ത കൺവെൻഷൻ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.എസ്. സുപാൽ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: കെ.എൻ. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിലെ ഇടതുപക്ഷ തൊഴിലാളി യൂണിയനുകളുടെ സംയുക്ത കൺവെൻഷൻ തീരുമാനിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.എസ്. സുപാൽ ഉദ്ഘാടനം ചെയ്തു. ഓയിൽപാം യൂണിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി എസ്. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി. ലാലാജി ബാബു, ജി. ശ്രീധരൻപിള്ള തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ജി. കലാധരൻ പ്രസിഡന്റും എസ്. രാമ ഭദ്രൻ സെക്രട്ടറിയുമായി 100 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.