nazarul-hakkim
നസറുൽ ഹക്കീം ആശുപത്രിയിൽ

കൊട്ടിയം: നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് വലിയ പാറയെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ബംഗാളി തൊഴിലാളിയെ കരാറുകാരൻ ആക്രമിച്ചതായി പരാതി. വെസ്റ്റ് ബംഗാൾ മർണായി സ്വദേശി നസറുൽ ഹഖിനാണ് (21) മർദ്ദനമേറ്റത്. ഇന്നലെ രാവിലെ പത്തു മണിയോടെ അയത്തിൽ ജംഗ്ഷനടുത്തായിരുന്നു സംഭവം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് വലിയ പാറയെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വടി കൊണ്ട് കരാറുകാരൻ അടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഇയാളെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.