പത്തനാപുരം: അധികാരത്തിന് വേണ്ടിയുള്ള മറയായിട്ടാണ് ബി.ജെ.പി മതത്തെ ഉപയോഗിക്കുന്നതെന്ന് സി.പി. എം അഖിലേന്ത്യാ നേതാവ് വൃന്ദാ കാരാട്ട് പറഞ്ഞു. മാവേലിക്കര ലോക് സഭാ മണ്ഡലം എൽ. ഡി. എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വനിതാ സമ്മേളനം പത്തനാപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ബി.ജെ.പി ദളിതരെയും താഴെക്കിടയിലുള്ളവരെയും ദ്രോഹിക്കുകയും കോർപ്പറേറ്റുകളെ പ്രീതിപ്പെടുത്തുകയും ചെയ്യുന്ന ഭരണമാണ് പിന്തുടരുന്നത്. മതേതരത്വവും, ജനാധിപത്യവും നിലനിൽക്കണമെങ്കിൽ ബി. ജെ. പി സർക്കാരിനെ പുറത്താക്കണമെന്ന് അവർ പറഞ്ഞു.
സമ്മേളനത്തിൽ എം.എൽ.എമാരായ
കെ ബി ഗണേശ് കുമാർ, ഐഷ പോറ്റി, മുൻ എം.എൽ.എ ഡോ. ആർ. ലതാദേവി അഡ്വ.എസ് വേണുഗോപാൽ, ബി. അജയകുമാർ,അഡ്വ. എച്ച്. രാജീവൻ, സൂസൻ കോടി, എൻ. ജഗദീശൻ, എം. ജിയാസുദ്ദീൻ, എം. മീരാപിള്ള, ഏലിയാമ്മ ടീച്ചർ, സീനത്ത് അയൂബ്, ജോസ് ദാനിയൽ, ഫാത്തിമാ ഖാൻ, ആശ ശശിധരൻ, അജിത ബീഗം, ലക്ഷ്മിക്കുട്ടി എന്നിവർ പ്രസംഗിച്ചു.