social-issue
കുമ്മല്ലൂർ സർപ്പക്കാവ് കരളി ക്ഷേത്രത്തിലെ കാവിന് സമീപം ചത്ത പശുവിനെ ഉപേക്ഷിച്ച നിലയിൽ

ചാത്തന്നൂർ: കുമ്മല്ലൂർ സർപ്പക്കാവ് കളരി ക്ഷേത്രത്തിലെ കാവിന് സമീപം ഇത്തിക്കര ആറ്റിൻ തീരത്തെ കുളിക്കടവിൽ ചത്ത പശുവിനെ തള്ളി. ഇന്നലെ രാവിലെ പ്രദേശവാസികളാണ് പശുവിന്റെ ജഡം കണ്ടത്. രാത്രിയിൽ ആരോ വാഹനത്തിൽ കൊണ്ടുവന്ന് ജ‌‌‌ഡം ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. ആദിച്ചനല്ലൂർ മൃഗാശുപത്രിയിൽ നിന്ന് വെറ്ററിനറി ഡോക്ടർ എത്തി പരിശോധിച്ചു. പശു പ്രസവത്തോടെ ചത്തതാണെന്ന് ഡോക്ടർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അധികൃതർ എത്തിയാണ് സമീപത്തെ പുരയിടത്തിൽ പശുവിന്റെ ജഡം മറവ് ചെയ്തത്.