kunnathoor
മഹിളാ കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച 'വനിതാരവ'ത്തിന് മുന്നോടിയായി ഭരണിക്കാവിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന വിളംബര റാലി

കുന്നത്തൂർ: തുല്ല്യനീതിക്കു വേണ്ടിയല്ല നാല് വോട്ടിനു വേണ്ടിയുള്ള തട്ടിപ്പായിരുന്നു വനിതാ മതിലെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.

സവർണരെന്നും അവർണരെന്നും വേർതിരിച്ച് സമൂഹത്തിൽ വിള്ളലുണ്ടാക്കാനേ മതിലിന് കഴിഞ്ഞുള്ളൂവെന്നും ബിന്ദുകൃഷ്ണ കുറ്റപ്പെടുത്തി. കൊടിക്കുന്നിൽ സുരേഷിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം ഭരണിക്കാവിൽ മഹിളാ കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച 'വനിതാരവം'ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ. കെ. രാജി അദ്ധ്യക്ഷത വഹിച്ചു. കെ. സിസിലി മുഖ്യ പ്രഭാഷണം നടത്തി. ബിന്ദു ജയൻ, സരസ്വതിഅമ്മ, ഷീജാ രാധാകൃഷ്ണൻ, സേതുലക്ഷ്മി, സീനാ വിൽഫ്രഡ്, സി. ഉഷ, ജുമൈലത്ത് തുടങ്ങിയവർ സംസാരിച്ചു. കൺവെൻഷനു മുന്നോടിയായി ഭരണിക്കാവിൽ നുറുകണക്കിന് വനിതകൾ അണിനിരന്ന വിളംബര റാലിയും നടന്നു. പ്രകടനത്തിന് അനുജാ വിജയൻ, ജയശ്രീ രമണൻ, ചന്ദ്രമതിയമ്മ, പി.കെ. രാധ, ശശികല, സക്കീന തുടങ്ങിയവർ നേതൃത്വം നൽകി.