കുന്നത്തൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചാരണ യാത്രയ്ക്ക് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഡി. വിശ്വനാഥക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ ഗോപാലകൃഷ്ണപിള്ള, ഗോപാലകൃഷ്ണൻ നായർ, മുഹമ്മദ് കുഞ്ഞ്, നസീം ബീവി, ഗീതാഭായി, ലീലാമണി, സുധാകര പണിക്കർ, അബ്ദുൽ സമദ്, ശൂരനാട് വാസു, ജോർജ്, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അർത്തിയിൽ അൻസാരി സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം രാജു നന്ദിയും പറഞ്ഞു.