കൊല്ലം: കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന് ചടയമംഗലം നിയോജക മണ്ഡലത്തിൽ ഉജ്ജ്വല വരവേൽപ്പ്. കർഷകരും സ്ത്രീകളും വിവിധ മേഖലകളിലെ തൊഴിലാളികളും ഉൾപ്പടെ നൂറുകണക്കിന് വോട്ടർമാരാണ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയത്.
രാവിലെ 8ന് അഞ്ചൽ സെന്റ് ജോൺസ് കോളേജ് ജംഗ്ഷനിൽ നിന്ന് സ്വീകരണ പരിപാടി ആരംഭിച്ചു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അൻസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സുനിൽദത്ത് അദ്ധ്യക്ഷത വഹിച്ചു. സാബു, പ്രയാർ ഗോപാലകൃഷ്ണൻ, ഹിദൂർ മുഹമ്മദ്, ചിതറ മുരളി, പാങ്ങോട് സുരേഷ്, മുഹമ്മദ് റഷീദ്, ഭുവനചന്ദ്രകുറുപ്പ്, വി.ടി. സിബി, മഞ്ഞപ്പാറ സലിം, ശ്രീകുമാർ, ചന്ദ്രബോസ്, വയല ശശി, ബിജു, ചാർലി, യൂസഫ്, സാനി, ജേക്കബ്ബ് മാത്യു, ബിജു, ചാണ്ടപിള്ള, സിദ്ദിഖ്, വിജയകുമാർ, ആനി ജോസ്, ജുമൈലത്ത്, തങ്കമണി തുടങ്ങിയവർ സ്ഥാനാർത്ഥി പര്യടനത്തിൽ ഒപ്പമുണ്ടായിരുന്നു.
തുർന്ന് തെക്കേഭാഗം, കുഴിത്തടം, പുത്തയം, മേശിരിക്കോണം, കണ്ണംങ്കോട്, ഇരുവേലിക്കൽ, പുഞ്ചക്കോട്, കുട്ടിനാട് കോളനി, കുറവന്തേരി, മീൻകുളം, ഇളവൂർ, വലത്തുംമുക്ക്, ആനക്കുളം, കോടാനൂർ, ചണ്ണപ്പേട്ട, മണക്കോട്, താഴേമീൻകുളം, ഇലത്തണ്ടിൽ, കഴുകോൺ എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം പര്യടനം പുല്ലാഞ്ഞിയോട് സമാപിച്ചു.
തുടർന്ന് തുടയന്നൂർ മണ്ഡലത്തിലെ വെള്ളാരംകുളം വഴി ഷെഡ്മുക്ക്, മണ്ണൂർ, വെളുന്തറ, കാട്ടാംമ്പള്ളി, പോതിയാരുവിള, ഓയിൽപാം, പള്ളിക്കുന്ന്, മണലുവെട്ടം, പാലൂർ, അണപ്പാട്, കോവൂർ, കാഞ്ഞിരംവിള, തോട്ടംമുക്ക് കാഷ്യു ഫാക്ടറി എന്നിവിടങ്ങളിലും സ്ഥാനാർത്ഥിയെത്തി.
ഇട്ടിവ മണ്ഡലത്തിൽ മേളക്കാട് കാഷ്യു ഫാക്ടറിയിൽ നിന്നാരംഭിച്ച പര്യടനം നെടുംപുറം ബാലവാടി, പള്ളിമുക്ക്, ആലംകോട്, ത്രാങ്ങാട് വഴി കാരിക്കാപൊയ്ക ഫാക്ടറി, കോട്ടുക്കൽ, ശങ്കരപുരം, ഫിൽഗിരി, ചുണ്ട, പട്ടാണിമുക്ക്, വയ്യാനം, കിഴുതോണി, വട്ടത്രാമല, ഇലവുംമുക്ക്, മഞ്ഞപ്പാറ, മൂന്ന്മുക്ക്, ഇലവിള, നിരപ്പിൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി കുഴിയത്ത് സമാപിച്ചു.
ചടയമംഗലം മണ്ഡലത്തിൽ അക്കോണം തൈക്കാവ് ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം കല്ലുമല ക്ഷേത്രം വഴി ഇളവക്കോട്, ചടയമംഗലം ജംഗ്ഷൻ, പള്ളിമുക്ക് (പെരുന്നംകോണം), കണ്ണംങ്കോട്, കുരിയോട് കുന്നുംപുറം, ജഡായു ടൂറിസം വഴി സെന്റർ മാടൻനട, തെരുവിൻഭാഗം, ഗണപതിനട, കാരോട് വഴി പോരേടം, മുട്ടത്തുകോണം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി കുരിയോട് പള്ളിമുക്കിൽ സമാപിച്ചു.