pernmon
പെരുമൺ തേര്കെട്ട് മഹോത്സവത്തോടനുബന്ധിച്ച് നടന്ന കതിരു കാൽ നവർക്കൽ ചടങ്ങ്

അഞ്ചാലുംമൂട്: പെരുമൺ ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ തേര്കെട്ട് മഹോത്സവത്തിന് ഇന്നലെ തുടക്കമായി. ഇന്നലെ രാവിലെ 10 മണിക്കും 11 നും മദ്ധ്യേ ദേവസ്വം കണക്കൻ ആശാരിപറമ്പിൽ എസ്. രാജന്റെ നേതൃത്വത്തിൽ കതിരുകാൽ നിവർക്കൽ ചടങ്ങ് നടന്നു. 11 ന് രാത്രി 7.30 ന് നൃത്തസന്ധ്യ.12 ന് രാവിലെ 6.30 ന് തിരുവാതിര പൊങ്കൽ. ഉച്ചയ്ക്ക് 1 ന് പിള്ളൈവയ്പ്പ്. വൈകിട്ട് 4.05 ന് തേരനക്കം, തുടർന്ന് തേരോട്ടവും പകൽ കാഴ്ചയും നടക്കും. രാത്രി 9 മണിക്ക് നാടകം. 13 ന് പുലർച്ചെ 1 മണിക്ക് നൃത്തനാടകം, 4 മണിക്ക് ആൺകുട്ടികളുടെ തലയിൽ വിളക്കെടുപ്പും നടക്കും.