കൊല്ലം: ബീഫിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുകയും രാജ്യത്ത് വർഗീയ കലാപത്തിന് ആവേശം പകരുകയും ഏക സിവിൽകോഡ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തി മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്രസർക്കാരിനെതിരെ മതേതര ഗവൺമെന്റ് രൂപീകരിക്കാൻ വോട്ടവകാശം വിനിയോഗിക്കണമെന്ന് കേരള മുസ്ലീംജമാഅത്ത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. പരിശുദ്ധ റംസാന്റെ പവിത്രത കാത്ത് സൂക്ഷിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾക്ക് സജീവമായി രംഗത്തിറങ്ങാൻ ജമാഅത്ത് ഭാരവാഹികളോടും ജമാമീങ്ങളോടും യോഗം ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് നയവിശദീകരണ പ്രസംഗം നടത്തി. മുൻ എം.എൽ.എ എ. യൂനുസ്കുഞ്ഞ്, എം.എ. സമദ്, എ.കെ. ഉമർ മൗലവി, കരമന മാഹീൻ, കടയ്ക്കൽ ജുനൈദ്, വൈ.എം. ഹനീഫാ മൗലവി, എസ്. നാസർ, കണ്ണനല്ലൂർ നിസാമുദ്ദീൻ, നൗഷാദ്, സാദിഖ് മൗലവി, പത്തനംതിട്ട ഷാജഹാൻ ഹാജി, പോരുവഴി ജലീൽ, പഴകുളം നസീർ, പുല്ലംമ്പാറ താജുദ്ദീൻ, പനച്ചമൂട് ലിയാകത്ത് അലിഖാൻ, കുളത്തൂപുഴ സലീം, പുനലൂർ അബ്ദുൽ റഷീദ്, അബ്ദുൽ റഹീം, സലീം ഹാജി, എ.ജെ. ഹാരിസ് എ.എം. യൂസഫുൽഹാദി, ഉമർകണ്ണ് റാവുത്തർ തുടങ്ങിയവർ സംസാരിച്ചു.