udff
'നേതാവിനൊപ്പം ബൂത്തിലേക്ക്' എന്ന കാമ്പയിനുമായി യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മി​റ്റി കിളികൊല്ലൂരിൽ സംഘടിപ്പിച്ച ഭവന സന്ദർശനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ, കാർത്തിക് പ്രേമചന്ദ്രൻ തുടങ്ങിയവർ

കൊല്ലം: 'നേതാവിനൊപ്പം ബൂത്തിലേക്ക്' എന്ന കാമ്പയിനുമായി യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മി​റ്റി കിളികൊല്ലൂരിൽ സംഘടിപ്പിച്ച ഭവന സന്ദർശനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്റിയാക്കാൻ പ്രേമചന്ദ്രന് വോട്ട് നൽകണമെന്ന് ചാണ്ടി ഉമ്മൻ അഭ്യർത്ഥിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്. ശ്രീകുമാർ, വിഷ്ണു വിജയൻ, പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രൻ, കിളികൊല്ലൂർ വാർഡ് കൗൺസിലർ ലൈലാകുമാരി, യൂത്ത്‌കോൺഗ്രസ് പാർലമെന്റ് ജനറൽ സെക്രട്ടറിമാരായ ഷെഫീക്ക് കിളികൊല്ലൂർ, ആർ.എസ്. അബിൻ, അസൈൻ പള്ളിമുക്ക്, യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് പി.കെ. അനിൽകുമാർ, റാഫി കൊല്ലം, ബിനോയ് ഷാനൂർ, ആർ. ശശിധരൻപിള്ള, ശശിധരൻ ഉണ്ണിത്താൻ, ഹുനൈസ് പള്ളിമുക്ക്, റിയാസ് കട്ടവിള, ഹാരിസ് കട്ടവിള, സക്കീർ ഹുസൈൻ, ഷാജി പറിങ്കിമാംവിള, അനീസ് കു​റ്റിച്ചിറ, ശ്രീകുമാർ അയത്തിൽ, അഫ്സൽ ബാദുഷ, ജയരാജ് പള്ളിവിള, നിസാം, സുബൈർ, നൗഫൽ, ഹബീബ് റഹുമാൻ എന്നിവർ നേതൃത്വം നൽകി.