cow
കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ ഗീതയുടെ മാതാപിതക്കളെ സന്ദര്‍ശിച്ചപ്പോള്‍.

പത്തനാപുരം: സമീപവാസിയുടെ തോട്ടത്തിൽ നിന്ന് വിഷംതളിച്ച പുല്ല് തിന്ന് ആറ് പശുക്കളും ആടും ചത്ത സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. മാങ്കോട് പൂങ്കുളഞ്ഞി ചെല്ലപ്പള്ളി പ്രീതാഭവനിൽ ഗീതയുടെ കന്നുകാലികളാണ് ചത്തത്. കാലികൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഗീത മൃഗാശുപത്രിയിലെത്തി വിവരം അറിയിച്ചെങ്കിലും ചികിത്സ ലഭ്യമായില്ലെന്നും പരാതിയുണ്ട്. പത്തനാപുരം പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഗീത പറയുന്നു. ആറ് പശുക്കളിൽ ഒരെണ്ണത്തിന് മാത്രമാണ് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടായിരുന്നത്. ഇത് ലഭിക്കുന്നതിനുള്ള ഡോക്ടർ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് പറഞ്ഞതായും പരാതിയുണ്ട്. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസും പത്തനാപുരം പൊലീസിൽ പരാതി നൽകി. സംസ്ഥാന കമ്മറ്റിയംഗം അബ്ദുൽ അസീസ്, മണ്ഡലം പ്രസിഡന്റുമാരായ എം. അഭിജിത്ത്, സജീദ് കുന്നിക്കോട്, കെ. രാജൻ പിള്ള, കെ. ബഷീർകുട്ടി ഹാജി, ശശി കവലയിൽ, തോമസ് കുളമാംകുഴി, പി.ആർ. കുട്ടപ്പൻ, തുണ്ടിൽ സലിം തുണ്ടിയവർ ഗീതയുടെ വീട് സന്ദർശിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുി.