കൊല്ലം: കേരള ആർട്ടിസാൻസ് അസോസിയേഷൻ ജില്ലാ സമ്മേളനം ചിന്നക്കട ശ്രീകണ്ഠൻനായർ സ്മാരക ഹാളിൽ സംസ്ഥാന പ്രസിഡന്റ് സോമൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണ, തയ്യൽ, കരകൗശല മേഖലയിലെ ധാരാളം തൊഴിലാളികൾ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കോയിവിള രവി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ. അനിൽകുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ സുമന്ദുവിനെയും ശില്പിയും ചിത്രകാരനുമായ മുളങ്കാടകം ശരത്തിനെയും അനുമോദിച്ചു.
ജില്ലാ ഭാരവാഹികളായി തേവലക്കര ശിവൻകുട്ടി (പ്രസിഡന്റ്) അഡ്വ. അനിൽകുമാർ എ. മുളങ്കാടകം ( സെക്രട്ടറി), ഷാജി കരിങ്ങന്നൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.