കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തകർ സ്വീകരണം നൽകി. പാവുമ്പ മണ്ഡലത്തിലെ മണ്ണുരേത്ത് ജംഗ്ഷനിലും, പ്ലാവിള ജംഗ്ഷനിലും, കല്ലുപുറത്ത് ജംഗ്ഷനിലും , പൈനുവിള ജംഗ്ഷനിലും , ജയന്തി കോളനിയിലും, കവുകളതിൽ ജംഗ്ഷനിലും ,കാളിയൻ ചന്തയിലും ,പാലമൂടിലും ,ഗുരുമന്ദിരം ജംഗ്ഷനിലും , മണപ്പള്ളി ജംഗ്ഷനിലുമാണ് സ്വീകരണം നൽകിയത്. തൊടിയൂർ മണ്ഡലത്തിലെ ലക്ഷം വീട് ജംഗ്ഷനിലും , അരമത്തുമഠത്തിലും , മഹാത്മാഗാന്ധി കോളനിയിലും , മങ്കുഴി ജംഗ്ഷനിലും , പുതുക്കാട് ജംഗ്ഷനിലും , തടത്തിൽ ജംഗ്ഷനിലും , നഗരൂർ ജംഗ്ഷനിലും , ചെട്ടിയത്ത് ജംഗ്ഷനിലും , കട്ടയ്യത്ത് ജംഗ്ഷനിലും , പറമ്പിൽ ജംഗ്ഷനിലും , പാറാട്ടു ജംഗ്ഷനിലും നടന്ന സ്വീകരണ പരിപാടിയിൽ സ്ഥാനാർത്ഥി പങ്കെടുത്തു. സമാപന സമ്മേളനം ചിറ്റുമലയിൽ നടന്നു.