പരവൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരവൂരിൽ വരവേൽപ്പ് നൽകി. വൈകിട്ട് മിലൻ തിയേറ്റർ ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച പ്രചാരണം നഗരം ചുറ്റി രാത്രി 12 ന് അനൗൺസ്‌മെന്റ് ഇല്ലാതെ കുട്ടൂർ പാലം ജംഗ്‌ഷനിൽ സമാപിച്ചു. യു .ഡി.എഫ് പരവൂർ നോർത്ത് , ടൗൺ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ചാത്തന്നൂർ നിയോജക മണ്ഡലം ചെയർമാൻ പരവൂർ രമണൻ, ജനറൽ കൺവീനർ ജി. രാജേന്ദ്രപ്രസാദ്, പരവൂർ സജീബ് , സുരേഷ് ഉണ്ണിത്താൻ, നെടുങ്ങോലം രഘു, ബ്ലോക്ക് പ്രസിഡന്റ് പാരിപ്പള്ളി ബിജു, ഷെരീഫ്, കെ. മോഹനൻ, ഷുഹൈബ് എന്നിവർ നേതൃത്വം നൽകി.