മയ്യനാട്: മയ്യനാട് ശാസ്താംകോവിൽ ക്ഷേത്രത്തിലെ തിരു ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ തിരിച്ചെഴുന്നള്ളിക്കലിന് ശേഷം രാവിലെ 9 ന് വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ദേവ സംഗമം നടക്കും. 10ന് ഇലഞ്ഞിത്തറമേളം, ഉച്ചയ്ക്ക് 1ന് ആൽത്തറമേളം, വൈകിട്ട് 4 മണി മുതൽ പൂരക്കാഴ്ച്ചകളോട് കൂടി മയ്യനാട് ശാസ്താവ് എഴുന്നള്ളും. ആയിരത്തിൽപ്പരം കലാകാരൻമാർ ഘോയാത്രയിൽ പങ്കെടുക്കും. രാത്രി 10 മണിക്ക് ആലപ്പുഴ ക്ലാപ്സ് അവതരിപ്പിക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേള, രാത്രി 9ന് ആറാട്ട് പുറപ്പാട്, 12ന് തിരിച്ചെഴുന്നള്ളത്ത്, തുടർന്ന് പഞ്ചവിംശതി കലശാഭിഷേകം, മഹോനിവേദ്യം, മംഗള ഗുരുതി, തുടർന്ന് തൃക്കൊടി ഇറക്കത്തോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.
ഫോട്ടോ: മയ്യനാട് ശാസ്താംകോവിൽ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന 41 നിറപറ സമർപ്പണം