preman2
കുണ്ട​റ​യിൽ നടന്ന സ്വീ​ക​രണ പരി​പാ​ടി​ക്കിടെ വോട്ടർമാ​രോ​ടൊപ്പം

കൊല്ലം: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ഐക്യജനാധിത്യ മുന്നണി സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ രണ്ടാം ഘട്ട സ്വീകരണ പരിപാടി കുണ്ടറയിൽ എത്തി. പഴങ്ങോലത്ത് സലാഹുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ് ഖാൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പഴങ്ങാലം ക്ഷേത്രത്തിൽ നിന്നാരംഭിച്ച സ്വീകരണ പരിപാടി രക്ഷാസൈന്യം പള്ളിമുക്ക്, വലിയവിളകോളനി, പള്ളിവേട്ടക്കാവ്, നല്ലില ജംഗ്ഷൻ, കളയ്ക്കൽ, നെടുമ്പന യു.പി.എസ്, പുത്തൻചന്ത, ഇടപ്പനയം, ആയുർവേദ ജംഗ്ഷൻ, പുന്നൂർ, ഗബ്രിയേൽ ജംഗ്ഷൻ, സംഘംക്കട, പുലിയില ഭഗവാൻ മുക്ക്, ഇളവൂർ എൽ.പി.എസ്, താന്നിവിള ജംഗ്ഷൻ, വട്ടവിള ഹെൽത്ത് സെന്റർ, പള്ളിമൺ ജംഗ്ഷൻ, കിഴക്കേക്കര, മലേവയൽ, കാഞ്ഞിരതിങ്കൾ, മീയ്യണ്ണൂർ, ശാസ്താംപൊയ്ക, ടി.ബി. ജംഗ്ഷൻ, വെളിച്ചിക്കാല, എം.ഇ.എസ്. ജംഗ്ഷൻ, കുണ്ടുമൺ, മുട്ടക്കാവ് ഇരുനില ജംഗ്ഷൻ, കെ.കെ.വി സ്​കൂൾ ജംഗ്ഷൻ, തൈയ്ക്കാവ് ജംഗ്ഷൻ, മഞ്ഞക്കര, കുളപ്പാടം, മുടീച്ചിറ വഴി ചാലക്കരയിൽ സമാപിച്ചു.
സ്ഥാനാർത്ഥിയോടൊപ്പം പ്രൊഫ. ഇ. മേരീദാസൻ, കെ.ആർ.വി സഹജൻ, രഘു പാണ്ടപ്പുറം, കുളപ്പാടം ഫൈസർ, ജി. വേണുഗോപാൽ, മഹേശ്വരൻപിള്ള, ടി.സി. വിജയൻ, ജെ. മധു, പി.ജി. പ്രസന്നകുമാർ, വിജയകുമാർ, കെ.ബി. ഷഹാൽ, അഡ്വ. ധർമ്മരാജൻ, ഫിറോസ് സമദ്, എ.എൽ. നിസാമുദ്ദീൻ, രാജൻ കുമാർ, സജീവ് എന്നിവരുമുണ്ടായിരുന്നു.