photo
അബുദാബിയിൽ വെച്ച് നടന്ന സ്പെഷ്യൽ ഒളിംമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മത്സരിച്ച് വെള്ളി മെഡൽ കരസ്ഥമാക്കിയ കുമാരി ആര്യയെ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു.

കരുനാഗപ്പള്ളി : അബുദാബിയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വെള്ളി മെഡൽ നേടിയ തൊടിയൂർ കല്ലേലിഭാഗം കോഴിശ്ശേരിൽ പുത്തൻവീട്ടിൽ വേണു - വിജയമ്മ ദമ്പതികളുടെ മകളും എസ്.എൻ.ഡി.പി യോഗം കല്ലേലിഭാഗം 6416​ാം നമ്പർ ശാഖാ അംഗവുമായ ആര്യയെ എസ്.എൻ.ഡി.പി കരുനാഗപ്പള്ളി യൂണിയൻ ആദരിച്ചു. ഇന്നലെ രാവിലെ 10 മണിക്ക് ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് മെമ്പർ പ്രേമചന്ദ്രൻ കാഞ്ഞിരക്കാട്ട് എന്നിവർ പ്രസംഗിച്ചു. എ. സോമരാജൻ പൊന്നാട അണിയിച്ച് ആര്യയെ ആദരിച്ചു.