ഓച്ചിറ: ഷോർട്ട് സർക്യൂട്ട് മൂലം വീടിന്റെ മുറി കത്തി നശിച്ചു. ചങ്ങൻകുളങ്ങര പാനിശ്ശേരി വടക്കതിൽ ഷാനവാസിന്റെ വീടിന്റെ മുറിയാണ് കത്തി നശിച്ചത്. ഇന്നലെ പുലർച്ചെയാണ് തീ പിടിച്ചത്. മുറിയിൽ കിടന്ന തുണിത്തരങ്ങൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ കത്തി നശിച്ചു. ജനൽ ചില്ലുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് തീ പടരുന്നത് കണ്ടത്. മുറിയിൽ ആരും ഉണ്ടായിരുന്നില്ല. സമീപവാസികൾ ഓടിയെത്തിയാണ് തീ അണച്ചത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുടമ പറഞ്ഞു.