dyfi
കിളികൾക്ക് കുടിനീര്

ഓച്ചിറ: ഇന്ത്യ മുഴുവൻ തിരഞ്ഞെടുപ്പ് ചൂടിലാണ്. എന്നാൽ അതിനെക്കാളേറെ വെന്തുരുകുന്ന കാലാവസ്ഥയിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഈ ഉയർന്ന താപനില മനുഷ്യരെപ്പോലെ തന്നെ പക്ഷിമൃഗാദികൾക്കും ദുസഹമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.എെ ക്ലാപ്പന വെസ്റ്റ് മേഖലാ കമ്മിറ്റി വേറിട്ട രീതിയിലാണ് തങ്ങളുടെ സ്ഥാനാർത്ഥി എ.എം. ആരിഫിനായി വോട്ട് അഭ്യർത്ഥിക്കുന്നത്. വോട്ട് ചോദിച്ചുകൊണ്ട് വീടുകളിലെത്തുന്ന പ്രവർത്തകർ പക്ഷികൾക്ക് കുടിക്കാനായി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ഉയർന്ന സ്ഥലത്ത് വെയ്ക്കാൻ വീട്ടുകാരോട് ആവശ്യപ്പെടും. ഒരിറ്റ് ദാഹജലത്തിനായി അലയുന്ന പക്ഷിമൃഗാദികൾക്ക് ഇത് വളരെ പ്രയോജനപ്പെടും. 'കിളികൾക്ക് കുടിനീര്, ആരിഫിന് ഒരു വോട്ട്' എന്ന വേറിട്ട പ്രചാരണരീതി അവിഷ്കരിച്ചത് ക്ലാപ്പന വെസ്റ്റ് മേഖലാ കമ്മിറ്റി പ്രസിഡന്റ്‌ ജ്യോതിശ്രീയുടെയും സെക്രട്ടറി അസർ ക്ലാപ്പനയുടെയും നേതൃത്വത്തിലാണ്. 10 സ്ക്വാഡുകളായി തിരിഞ്ഞ് ക്ലാപ്പനയിലെ മുഴുവൻ വീടുകളും സന്ദർശിച്ച് വീട്ടുകാരെക്കൊണ്ട് പക്ഷിമൃഗാദികൾക്ക് വെള്ളം നൽകാൻ പ്രേരിപ്പിക്കാനാണ് ക്ലാപ്പന വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ തീരുമാനം.