പരവൂർ: കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരണമെന്നാണ് എൽ.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും കോൺഗ്രസും ബി.ജെ.പിയും മതനിരപേക്ഷതയ്ക്ക് എതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പരവൂരിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ എൽ.ഡി.എഫ് 18 ലധികം സീറ്റുകൾ നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സുദേവൻ, നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ്, വി.എച്ച്. സത്യജിത്ത്, അനിരുദ്ധൻ, എൻ. സദാനന്ദൻപിള്ള, നൗഷാദ്, ജേക്കബ്, അജിത്, ശ്രീലാൽ, സഫറുള്ള, തുളസീധരകുറുപ്പ് എന്നിവർ സംസാരിച്ചു. സേതുമാധവൻ സ്വാഗതം പറഞ്ഞു.